Wednesday, 18 March 2020

കരസ്പർശം ശില്പശാല

Click here for video👇
കരസ്പർശം ശില്പശാല

സ്കൂളിൽ വെച്ച് നടന്ന കരസ്പർശം ശില്പശാല പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീ സി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പ്രധിൻ മാസ്റ്റർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ പി പി മൂസ ഹാജി പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
ശ്രീമതി ഗിരിജ ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. സ്വന്തം കര സ്പർശത്തിലൂടെ വിവിധങ്ങളായ വസ്തുക്കൾ ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ചു . പാഴ് വസ്തുക്കളിൽ നിന്നും പൂക്കളും നിത്യോപയോഗ വസ്തുക്കളും അവർ മെനെഞ്ഞ് എടുത്തു. കുട്ടികൾ സ്വയം നിർമ്മിച്ച പൂക്കൾ നൽകിയാണ് അവർ അതിഥികളെ വരവേറ്റത്.  പാഴ്‌വസ്തുക്കളായ ഐസ്ക്രീം ബോട്ടിലും ചാക്കും ഉപയോഗപ്രദമായ വസ്തുക്കളായിമാറിയപ്പോൾ  അവരിൽകൗതുകവും അത്ഭുതവും ഉണ്ടായി. ഇത്തരത്തിൽ നാം വലിച്ചെറിയുന്ന പല വസ്തുക്കളും ഉപകാരപ്രദവും മനോഹരങ്ങളുമായ ഉൽപ്പന്നങ്ങൾ ആക്കി മാറ്റാം എന്ന് തിരിച്ചറിയാൻ ഇതിലൂടെ അവർക്ക് കഴിഞ്ഞു. ജിബിഷ ടീച്ചർ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts