Wednesday, 18 March 2020

പ്രതിഭയോടൊപ്പം

 Click here for video👇
 പ്രതിഭയോടൊപ്പം

പ്രദേശത്തെ പ്രസിദ്ധ ചിത്രകാരനും  നാടക സംവിധായകനുമായ ശ്രീ സിപി രാജനുമായി അനുഭവങ്ങൾ പങ്കുവെക്കാനും അദ്ദേഹത്തെ ആദരിക്കാനുമായി  കുട്ടികൾ അവരുടെ പൂന്തോട്ടത്തിൽ വിരിഞ്ഞ പൂക്കൾകൊണ്ട് നിർമിച്ച ബൊക്കെയുമായി  അദ്ദേഹത്തിൻറെ വീട്ടിലെത്തി. ചിത്രരചനയെ കുറിച്ചും അതിനുപയോഗിക്കുന്ന സാമഗ്രികളെ  കുറിച്ചും  വിശദമായ  ക്ലാസ്സ്‌തന്നെ  അദ്ദേഹം  കുട്ടികൾക്കു നൽകി. ചിത്രരചനയിലേക് കടന്നുവന്ന സാഹചര്യങ്ങളും പണ്ട് കാലത്ത്  ചിത്രരചനയ്ക്കായ് കരി ഉപയോഗിച്ച ഓർമകളും കുട്ടികളോട് പങ്കുവച്ചു.
നാടക പരിശീലന അനുഭവങ്ങളും അവിടെ നിന്ന് കിട്ടിയ പാഠങ്ങളും  കുട്ടികൾക്കു പുതിയ അനുഭവമായി. നാടക  പുരസ്കാരതിന്  അർഹമായ നാടകത്തിന്റെ കഥയും അനുഭവങ്ങളും അദ്ദേഹം  പങ്കുവെച്ചു.

No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts