Click here for video👇
കുട്ടികൾക്ക് വിജഞാനവും വിനോദവും ഒരുപോലെ നൽകുന്ന വിവിധ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തുള്ള അറിവിൻ ജാലകം ദ്വിദിന ക്യാമ്പ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് സ്കൂളിന്റെ ആഘോഷമായി മാറി.കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കരുവങ്കണ്ടി ബാലൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. ജനപ്രതിനിധികളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞ ഉദ്ഘാടന സദസ്സിൽ പഠനത്തിൽ മികച്ച വിജയം നേടി പൂർവ വിദ്യാർഥികളെയും പൂർവാധ്യാപകരെയും ആദരിച്ചു. വായനയുടെ മായാലോകം കുട്ടികൾക്ക് മുന്നിൽ ശ്രീ രാജു കാട്ടുപുനം തുറന്നു വെച്ചു. ശ്രീ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രത്തിന്റെ കൗതുക ലോകം അവർക്കുമുന്നിൽ അത്ഭുതങ്ങളും ആവേശവുമായി മാറ്റാൻ കഴിഞ്ഞ പ്രവർത്തന മായിരുന്നു. ശാസ്ത്രത്തിന്റെ വിസ്മയ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ രാജൻമാസ്റ്ററുടെ ക്ലാസിനു കഴിഞ്ഞു. ശ്രീ ശശിധരൻ മനേക്കരയുടെ നേതൃത്വത്തിൽ നടന്ന പുലർകാല പ്രകൃതിയുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള "പക്ഷികളുടെ കൗതുകലോകത്തേക്ക്"- പക്ഷി നിരീക്ഷണവും കുട്ടികൾക്ക് ആസ്വദിച്ചുകൊണ്ട് അറിവ് നേടാൻ അവസരമൊരുക്കി. വാർഡ് മെമ്പർ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ തൈ നട്ടുകൊണ്ട് സ്കൂൾ പച്ചക്കറി കൃഷിത്തോട്ടത്തിനു ആരംഭം കുറിച്ചു. കാർഷിക സംസ്കൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികൾക്കും രക്ഷിതാക്കൾക്കും നിർദേശങ്ങളും നൽകി. രക്ഷിതാക്കൾക്കായുള്ള കളികൾ ക്യാമ്പിന് ഒരു പുത്തനുണർവ്വേകി. Dr. കെ വി ശശിധരൻ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. രക്ഷിതാക്കളുമായി ചർച്ചയും രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടികളും ക്ലാസ്സിനോടനുബന്ധമായി നടന്നു. പിരിയാൻ നേരം പാട്ടുകളും നൃത്തച്ചുവടുകളുമായി ക്യാമ്പ് ഫയർ കുട്ടികൾ ആഘോഷമാക്കി മാറ്റി..
Subscribe to:
Post Comments (Atom)
Featured post
ALL IN ONE WORKSHEET 2021-22
CLASS 4 👈
Popular Posts
-
എൽ പി തലത്തിലെ കുട്ടികൾക്കായി തയ്യാറാക്കിയ വർക് ഷീറ്റുകൾ. ഡൗൺലോഡ് ചെയ്യാനായി താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. STD 4 Maths unit 1...
-
ക്ലാസ്സ് - 4 1. വയലും വനവും 2. ഇലയ്ക്കുമുണ്ട് പറയാൻ 3.സ്വാതന്ത്ര്യത്തിലേക്ക് 4. പക്ഷികളുടെ കൗതുക ലോകം 5. കലകളുടെ നാട് 6. മാനത്തേക്ക് 7....
-
ഓൺലൈൻ എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ ------------------------------ ------------------------------ ------------------------------ ...
No comments:
Post a Comment