Wednesday 18 March 2020

പഠനോത്സവം 2020

Click here for video👇
പഠനോത്സവം  2020

2020 മാർച്ച് 3 ചൊവ്വാഴ്ച സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം വാർഡ് മെമ്പർ ജനപ്രതിനിധികൾ രക്ഷിതാക്കൾ നാട്ടുകാർ ഏവരുടെയും സാന്നിധ്യത്തിൽ നാടിൻറെ ഉത്സവമായി മാറി. മൂന്നാം തരത്തിലെ പ്രതിനിധി മുബഷിറ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ ഇസ്മായിൽ എം ഉത്ഘാടനം നിർവഹിച്ചു. നാലാം തരത്തിലെ പ്രതിനിധി റിമയ ഒ പി അധ്യക്ഷത വഹിച്ചു.  BRC പ്രതിനിധി ശ്രീധരൻ മാസ്റ്റർ, മുൻ പ്രഥമാധ്യാപകൻ എം പി മുകുന്ദൻ മാസ്റ്റർ, പ്രഥമാധ്യാപകൻ പ്രധിൻ എൻ കെ തുടങ്ങിയവർ ആശംസകലർപ്പിച്ച് സംസാരിച്ചു.
ഒന്നാം തരത്തിലെ കുട്ടികൾ അവതരിപ്പിച്ച "മനസ്സിൽ കാണാൻ പറയാം" എന്ന പ്രവർത്തനം രക്ഷിതാക്കളുടെ സാന്നിധ്യവും ഇടപെടലുകളും കൊണ്ട്  കൊണ്ട് ശ്രദ്ധേയമായി. പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കരണം ഏവരും കും ഒരുപോലെ ആസ്വദിച്ചു. ഇംഗ്ലീഷ് റീഡിങ് കാർഡിനെ ആസ്പദമാക്കിയുള്ള സ്കിറ്റുകൾ, വിവിധ പരീക്ഷണങ്ങൾ,  കവിതകളുടെ ദൃശ്യാവിഷ്കാരം , സംഖ്യാ വ്യാഖ്യാനം, വായന കാർഡ് വായന, കുട്ടികൾ നടത്തിയ ട്രാഫിക് ബോധവൽക്കരണ ക്ലാസ് തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ  പഠനോത്സവത്തിന്റെ ഭാഗമായി  നടന്നു.
   

No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts