Tuesday, 17 March 2020

ചാന്ദ്രയാൻ -2 മാതൃക നിർമാണം


ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ ചാന്ദ്ര വിസ്മയം തേടി യാത്ര പുറപ്പെടുന്ന ചാന്ദ്രയാൻ രണ്ടിൻറെ മാതൃക തയ്യാറാക്കി. കുട്ടികൾക്ക് ചാന്ദ്രയാൻ വിക്ഷേപണത്തെ പറ്റിയും മാതൃകയെ പറ്റിയും  മനസ്സിലാക്കാൻ വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ മാതൃക നിർമ്മിച്ചു. മാതൃക നിർമ്മാണത്തിൽ പങ്കെടുത്തതിലൂടെ കുട്ടികൾക്ക്  ചാന്ദ്രയാനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് നേടാൻ കഴിഞ്ഞു. കുട്ടികൾക്ക് എന്നും അത്ഭുതമായിട്ടുള്ള ചന്ദ്രനെ കുറിച്ച് കൂടുതൽ അറിയാൻ ഇന്ത്യ അയക്കുന്ന രണ്ടാമത്തെ ചാന്ദ്ര ദൗത്യത്തെ തൊട്ടറിയാൻ ഇതിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.


No comments:

Post a Comment

Featured post

ALL IN ONE WORKSHEET 2021-22

CLASS 4  👈

Popular Posts